Posts

Showing posts from October, 2024

അഹം , ഞാൻ

ആരൊരാളെൻ കുതിരയെക്കെട്ടുവാൻ ? ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?"   അശ്വമേധം, വയലാർ എൻ്റെ ജീവിതം വളരെ ചുരുക്കിപ്പറഞ്ഞാൽ ഒരു പുസ്തകം തന്നെയാണ് പക്ഷേ അതെഴുതിയത് ദൈവമാണോ സാത്താനാണോ എന്നറിയാൻ രണ്ടു പേരുടെയും കൈയെഴുത്ത്  കണ്ടിട്ടില്ല. കാരണം അവർക്ക് രണ്ട് പേർക്കും നമ്മളേയൊക്കെപ്പോലെ നോട്ട് ബുക്കും കൊണ്ട് ഒരു അദ്ധ്യാപകൻ്റെയോ അധ്യാപികയുടേയോ മുമ്പിൽ പോയി നിൽക്കേണ്ടി വന്നിട്ടില്ല. നല്ല കൈയക്ഷരം ഇല്ലാത്തത് കുട്ടിക്കാലത്ത് ചെറുതല്ലാത്ത അപകർഷതാ ബോധം ഉണ്ടാക്കിയിട്ടുണ്ട്.ടീച്ചറോ സാറോ വിചാരിച്ചാൽ നോട്ട് ബുക്കുകൾ പിറാവുകളേപ്പോലെ പറക്കുമായിരുന്നു അക്കാലത്ത്! എനിക്ക് എൻറെ നോട്ടുബുക്കുകൾ പറക്കുന്നത് ഇഷ്ടമേയല്ലായിരുന്നു അത്  കൊണ്ട് മാത്രം ഞാൻ എഴുതാതെ ഇരുന്നിട്ടുണ്ട്. ക്ലാസിൽ വർത്തമാനം പറയുന്നത് നിഷിദ്ധമായിരുന്നു. കൂട്ടുകാർ കലപില കലപില കൂട്ടുമ്പോൾ കാതുകൾ കൂട്ടിപ്പിടിച്ച്  ഗാന്ധി പറഞ്ഞ കുരങ്ങൻമാരിൽ ഒരാളായി ഇരുന്നിട്ടുണ്ട് ഞാൻ.രണ്ട് ചെവിക്കും തിരുമ്മൽ കിട്ടിയവനേപ്പൊലെ ഇരുന്നവൻ്റെയുള്ളിൽ നിന്നും എപ്പോഴാണ് വാക്ക് ഒരു ഭ്രാന്തൻ കുതിരയപ്പോലെ പുറത്തു ചാടിയത്, രാമച്ഛൻ എന്ന് ഞാൻ വിളിക്കുന്ന വയലാർ രാമവർമ...