Posts

Showing posts from September, 2024

പണ്ട് പണ്ടൊരു ശനിയാഴ്ച ..

Image
  എ ൻ്റെ കഥ എഴുതുന്നത് എപ്പോൾ വേണമെങ്കിലും അത് തീർന്നു പോകും എന്ന പേടിയോടെ തന്നെയാണ്. "എണ്ണിയെണ്ണി കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും " ഇക്കാലത്തെ ചെറുപ്പക്കാർ ഈ വരി കേട്ടിട്ടുണ്ടോ എന്നറിയില്ല. പക്ഷേ പൂന്താനം തിരുമേനി പറഞ്ഞത് അന്നുമിന്നും സത്യമാണ്. എൻ്റെ ആയുസ്സ് തീരും മുമ്പ് ഈ സ്വയം തള്ളൽ കഥ വൈറൽ ആവണം എന്ന് ഞാൻ പറഞ്ഞാൽ അതിമോഹമാണ് ദിനേശാ " എന്ന് നിങ്ങൾ പറയും. പക്ഷേ ഇത് എനിക്ക് എന്നെ അടയാളപ്പെടുത്താൻ ഒരെളുപ്പവഴിയാണ്.കോട്ടയം പൊൻകുന്നം KVMS (ഇപ്പോഴത്തെ അരവിന്ദാ ആശുപത്രി) ആണ് എൻ്റെ ജനനം കൊണ്ട് തീരെ അറിയപ്പെടാൻ സാധ്യത ഇല്ലാത്ത ഇടം. അവിടെ ചന്ദ്രശേഖരൻ കർത്തായുടേയും ലളിതാമണിയുടേയും എളിയ ഇളയ പുത്രനായി ഞാൻ ജനിച്ചത് 1994 ജൂൺ മാസം 4നാണ്. അന്നൊരു ശനിയാഴ്ചയായിരുന്നു ഏകദേശം ആറര സമയം അന്തിക്കടപ്പുറത്തിരുന്ന് മാനം വാഴുന്ന പൊന്നരയൻ നീട്ടിത്തുപ്പി. അതാ ഞാൻ!  ഈ ഒരുകിലോ മാത്രമുള്ള എറച്ചിക്കഷണമാണ് നിങ്ങളുടെ ഹീറോ!! വിശ്വസിച്ചാലും ഇല്ലെങ്കിലും. പക്ഷേ എനിക്ക് വേണ്ടി ആരും സ്വർണ ഖനി ഒന്നും കണ്ടുപിടിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഒരു റോക്കീ ഭായി ആവുമോ എന്നറിയില്ല. ഏതായാലും നൂറു വാട്ട് ബൾബാണ്...